സന മെഹറിന് വിതുമ്പലോടെ വിട നൽകി പാങ്ങോട് ഗ്രാമം

പാങ്ങോട്: മാതാവിനോടൊപ്പം വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയെത്തിയ 4 വയസ്സുകാരി അമിതവേഗത്തില്‍ എത്തിയ ബൈക്കിടിച്ച് മരിച്ചു.

 പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിൻ്റെയും, അമാനയുടെയും മകൾ സന മെഹ്‌റിൻ ആണ് വിടവാങ്ങിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

 ഉമ്മയോടൊപ്പം വിവാഹത്തിൽ പങ്കെടുത്ത ശേഷം ഓട്ടോറിക്ഷയിൽ വീടിനു മുന്നിൽ ഇറങ്ങിയതായിരുന്നു സന. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്ക് കുട്ടിയെ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ സനയെ ഉടൻതന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ഒരാഴ്ച മുൻപ് മാത്രമാണ് ഷെഹീറും കുടുംബവും പുതിയ വീടിൻ്റെ പാലുകാച്ചൽ കഴിഞ്ഞ് അങ്ങോട്ട് താമസം മാറിയത്.

പുതിയ വീടിൻ്റെ സന്തോഷം അവസാനിക്കുന്നതിന് മുൻപേ എത്തിയ മരണം ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായി.

പാങ്ങോട് ഗവ. എൽ.പി.എസിലെ എൽ.കെ.ജി. വിദ്യാർഥിനിയായിരുന്നു സന.
നടപടികൾക്ക് ശേഷം ഇന്ന് കൊച്ചാലുംമൂട് മസ്ജിദില്‍ കബറടക്കി.

ഓരോ അശ്രദ്ധയും വലിയ വില കൊടുക്കേണ്ടി വരും ആ കുഞ്ഞ് ഇന്ന് നമ്മോടൊപ്പം ഇല്ല.
നഷ്ടങ്ങൾ ആർക്കും നികത്താൻ പറ്റില്ല.
വരാതെ നോക്കുക