കാഴ്ചയുടെ ലോകം തന്റെ പ്രിയപ്പെട്ട മക്കൾക്ക് കഥകളായി പകർന്നു നൽകിയിരുന്ന മാസ്റ്റർ, ഓരോ യാത്ര കഴിഞ്ഞ് വരുമ്പോഴും ആ കുഞ്ഞുങ്ങൾക്ക് പുതിയൊരു ലോകം തന്നെയായിരുന്നു തുറന്നു കൊടുത്തിരുന്നത്. ഇത്തവണയും മനോഹരമായ കാഴ്ചകൾ തേടിപ്പോയതാണ് അവർ. എന്നാൽ ആ യാത്ര മരണത്തിന്റെ താഴ്വരയിലേക്കാകുമെന്ന് ആരും കരുതിയിരുന്നില്ല.
ജീവിതയാത്രയിലുടനീളം മജീദ് മാസ്റ്റർക്ക് ലോകം കാണിച്ചുകൊടുക്കാൻ നിഴലായി കൂടെയുണ്ടായിരുന്നത് റുഖിയ ആയിരുന്നു. ആ സ്നേഹബന്ധത്തിന്റെ ആഴം പോലെ തന്നെ മരണത്തിലും അവർ പരസ്പരം കൈവിടാതെ മടങ്ങി. പുതിയ വീട്ടിലെ സന്തോഷങ്ങളും കുഞ്ഞുങ്ങൾ കാത്തിരിക്കുന്ന കഥകളും ബാക്കിയാക്കിയുള്ള ആ മടക്കം ഒരു വലിയ നൊമ്പരമായി മാറുന്നു. പ്രിയപ്പെട്ട മജീദ് മാഷിനും റുഖിയയ്ക്കും പ്രണാമം.
