*കടുത്ത വരൾച്ച നേരിടുന്ന വാർഡുകളിൽ പാതിരാത്രിയിലും കുടിവെള്ളമെത്തിച്ച് ചെയർമാൻ*

ആറ്റിങ്ങൽ : നഗരത്തിൽ കടുത്ത വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം മേലാറ്റിങ്ങൽ വാർഡിൽ രാത്രി 12 മണിയോടെയാണ് ചെയർപേഴ്സൺ എം. പ്രദീപിൻ്റെ നേതൃത്വത്തിൽ ടാങ്കർ ലോറിയിലെത്തിച്ച കുടിവെള്ളം വിതരണം ചെയ്തത്.
വാമനപുരം നദി വറ്റി വരണ്ടതു കാരണം വാട്ടർ അതോറിട്ടിയുടെ ജലവിതരണം ഭാഗീകമായി നിലച്ചിരിക്കുകയാണ്.
നഗരത്തിൽ ഉയർന്ന പ്രദേശങ്ങളിലെ മിക്ക കിണറുകളും വറ്റി വരണ്ട നിലയിലാണ്.
ഈ വിഷയം ശ്രദ്ധയിൽപ്പെട്ട നഗരസഭ അധ്യക്ഷൻ അടിയന്തിര ഇടപെടലിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പാതിരാത്രി മുതൽ കുടിവെള്ള വിതരണം ആരംഭിച്ചത്.