അഞ്ചലിൽ ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

കൊല്ലം. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രാജേഷ് (34) ആണ് മ*രിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരനല്ലൂർ ആറ്റിലായിരുന്നു അപകടം.

സുഹൃത്തുക്കൾക്കൊപ്പം ആയിരനല്ലൂർ ആറ്റിൽ കുളിക്കാനിറങ്ങിയ രാജേഷ് കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസും പുനലൂരിൽ നിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.

ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. 

മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.