തിരുവനന്തപുരം പേട്ടയിലെ റെയിൽവേ ആശുപത്രിയിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തി.

തിരുവനന്തപുരം: പേട്ടയിലെ റെയിൽവേ ആശുപത്രിയിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തി. ആശുപത്രിയിലെ ഒരു മഗ്ഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകൾ. ഒൻപത് എംഎം വിഭാഗത്തിൽപ്പെടുന്ന ഏഴ് വെടിയുണ്ടകളാണ് കണ്ടെടുത്തത്. സായുധ സേനകളും പൊലീസും സാധാരണയായി ഉപയോഗിക്കുന്ന വിഭാഗത്തിലുള്ള വെടിയുണ്ടകളാണ് ഇവ. ആശുപത്രി ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസും ആർപിഎഫും ചോദ്യം ചെയ്തു. ഇതിന് പുറമെ ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ രോഗികളുടെയും സന്ദർശകരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്