ഗുജറാത്ത് ബൗളര്‍ കാഗിസോ റബാദയ്ക്കെതിരെ ബൗണ്ടറി നേടിയാണ് സഞ്ജു 5,000 റണ്‍സ് ക്ലബ്ബിലെത്തിയത്. വെറും 3,555 പന്തുകളില്‍ നിന്നാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍ താരം സുരേഷ് റെയ്നയുടെ (3,620 പന്തുകള്‍) പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് തകര്‍ന്നത്.
ലോകപ്പട്ടികയില്‍ മൂന്നാമന്‍:
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 5,000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാണ് സഞ്ജു.
എ.ബി. ഡിവില്ലിയേഴ്സ് (3,288 പന്തുകള്‍)
ഡേവിഡ് വാര്‍ണര്‍ (3,554 പന്തുകള്‍)
സഞ്ജു സാംസണ്‍ (3,555 പന്തുകള്‍)
ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ റെയ്നയ്ക്ക് പിന്നാലെ കെ.എല്‍. രാഹുല്‍ (3,688 പന്തുകള്‍), എം.എസ്. ധോനി (3,691 പന്തുകള്‍) എന്നിവരാണ് സഞ്ജുവിന് പിന്നിലുള്ളത്. നിലവിലെ ഫോമും ബാറ്റിംഗ് ശൈലിയും വെച്ച് നോക്കിയാല്‍ വരും മത്സരങ്ങളിലും സഞ്ജു കൂടുതല്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
#ipl #SanjuSamson
