പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ചുവടുപിടിച്ച് രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന ചലനങ്ങള്‍ തന്നെയാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. അതുകൊണ്ടു വരും ദിവസങ്ങളിൽ സ്വർണവില കൂടാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
രാജ്യാന്തര വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് ഇന്ത്യയിൽ സ്വര്‍ണവില നിശ്ചയിക്കുന്നത്. കൂടാതെ ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും ഈ വിലയെ സ്വാധീനിക്കുന്നുണ്ട്. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ ആഗോള വിപണിയിലുണ്ടാകുന്ന ചെറു ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയെ ബാധിക്കും.
