എം.സി റോഡിൽ കിളിമാനൂർ പാപ്പാലയിൽ ഇന്ന് രാവിലെ ആറുമണിയോടെയാണ് ദാരുണമായ അപകടം നടന്നത്. പാപ്പാല റോയൽ ഇൻഫീൽഡ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഷോറൂമിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന ബാബുക്കുട്ടൻ ഡ്യൂട്ടി കഴിഞ്ഞ് റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം നടന്നത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ബാബു കുട്ടനെ ഇടിച്ചുതെറിപ്പിച്ച മിനിവാൻ നിർത്താതെ കടന്നു കളഞ്ഞു. അപകടത്തിൽ തലയ്ക്ക് ഗുരുതരപരിക്ക് പറ്റിയ ബാബുക്കുട്ടനെ 108 ആംബുലൻസിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും, ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകട ശേഷം നിർത്താതെ കടന്നുകളഞ്ഞ വാഹനത്തെക്കുറിച്ച് സിസിടിവി കേന്ദ്രീകരിച്ച് കിളിമാനൂർ പോലീസിന്റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം നടക്കുകയാണ്. തൃശ്ശൂരിൽ നിന്നും പത്മനാഭസ്വാമി ക്ഷേത്രദർശനത്തിന് വരികയായിരുന്ന തൃശ്ശൂർ രജിസ്ട്രേഷനിലുള്ള വാഹനമാണ് ഇടിച്ചതെന്നുമുള്ള വിവരം പുറത്തുവരുന്നുണ്ട്.
