വീണ്ടും ചെന്നൈക്ക് പരാജയം

ഐപിഎല്ലില്‍ മൂന്നാം തവണയും പരാജയം വഴങ്ങിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആര്‍സിബി ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ 207 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.

ഇപ്പോഴിതാ ബെംഗളൂരുവിനെതിരായ പരാജയത്തിന് ശേഷം പ്രതികരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്. ഈ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നുവെന്നാണ് ക്യാപ്റ്റന്‍ മത്സരത്തിന് ശേഷം പ്രതികരിച്ചത്. ആര്‍സിബിക്കെതിരെ ഓപ്പണറായി ഇറങ്ങിയ ചെന്നൈ ക്യാപ്റ്റന്‍ മൂന്ന് പന്തില്‍ ഏഴ് റണ്‍സെടുത്താണ് മടങ്ങിയത്. തനിക്ക് മികച്ച രീതിയില്‍ തുടങ്ങാമായിരുന്നുവെന്ന് സമ്മതിച്ച റുതു സര്‍ഫറാസ് ഖാന്‍ അടക്കമുള്ള ബാറ്റര്‍മാരുടെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു. സഞ്ജു സാംസണ്‍ വേഗം പുറത്തായതും ചെന്നൈയുടെ തോല്‍വിയ്ക്ക് കാരണമായിട്ടുണ്ട്.

L