കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ; പ്രതി അമ്മയുടെ സുഹൃത്ത്, ഇവ‍ർ ഒളിവിൽ

തിരുവനന്തപുരം: കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. കാരേറ്റ് സ്വദേശി ബിജു (52) ആണ് അറസ്റ്റിലായത്. മകളെ പീഡനത്തിന് ഇരയാക്കാന്‍ ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസെടുത്തു. ഇവര്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ബിജു. കിളിമാനൂര്‍ പൊലീസ് പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

#കിളിമാനൂർ :- കിളിമാനൂരിൽ 15 വയസുകാരിക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിലായി.
കാരേറ്റ് സ്വദേശി ബിജു (52) വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
 
  പ്രതിയായ ബിജുവിൻ്റെ സുഹൃത്താണ് പെൺകുട്ടിയുടെ മാതാവ്. ഭർത്താവുമായി അകന്ന് കഴിയുന്ന മാതാവ് രണ്ട് പെൺകുട്ടികളുമായി വാടക വീട്ടിലാണ് താമസം. സൗഹൃദം മുതലെടുത്ത് വീട്ടിൽ പല ദിവസങ്ങളിലായി വന്നിരുന്ന പ്രതി മാതാവിൻ്റെ സാന്നിദ്ധ്യത്തിലും പെൺകുട്ടിയോട് ലൈംഗികാതിക്രമംകാട്ടിയിരുന്നു.

   വർക്കല ബീച്ചിൽ കൊണ്ടുപോയും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി.
പ്രതിയുടെ ശല്യം കാരണം പെൺകുട്ടി മാതാവുമായി വഴക്കുണ്ടാക്കി പിതാവിൻ്റെ വീട്ടിലേയ്ക്ക് പോയി.
തിരികെ പെൺകുട്ടി മാതാവിൻ്റെ വീട്ടിലേയ്ക്ക് മടങ്ങാൻ തയ്യാറാകത്തതിനെ തുടർന്ന് പിതാവ് ജനപ്രതിനിധിയുടെ സഹായത്താൽ തിരുവനന്തപുരത്തെ പുനരധിവാസ കേന്ദ്രമായ സ്റ്റേഹിതയിൽ എത്തിയ്ക്കുകയായിരുന്നു. അവിടെ വച്ച് നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

  സ്നേഹിതയിൽ നിന്നും നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് കേസെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ പിടികൂടി. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.