മുംബൈ ഇന്ത്യൻസിനെതിരെ ഐപിഎൽ സീസണിലെ രണ്ടാം സെഞ്ച്വറി കുറിച്ച് സഞ്ജു സാംസൺ. 54 പന്തിൽ നിന്ന് 10 ഫോറും ആറ് സിക്‌സും പറത്തി 101 റൺസാണ് താരം സ്കോർ ചെയ്തത്. മുംബൈ ഇന്ത്യൻസിന് 208 റൺസ് വിജയലക്ഷ്യം.
.
മുംബൈ: ഐപിഎല്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ച്വറി തികച്ചതോടെയാണ് സഞ്ജു ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റര്‍ എന്ന റെക്കോര്‍ഡും ഇതോടെ സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെട്ടു.
മുംബൈ ബൗളര്‍മാരെ നാമാവശേഷമാക്കിയ പ്രകടനത്തിലൂടെ സഞ്ജു തന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ടീമിന് അനിവാര്യമായ ഘട്ടത്തില്‍ ക്രീസിലെത്തിയ സഞ്ജു, തകര്‍പ്പന്‍ ഷോട്ടുകളിലൂടെ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി....