കോട്ടയം പാമ്പാടി കൂരോപ്പടയിൽ കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്ന് ഒന്നര വയസുകാരിയുടെ അമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടി കൂരോപ്പടയിൽ കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്ന് ഒന്നര വയസുകാരിയുടെ അമ്മയ്ക്ക് ദാരുണാന്ത്യം
കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം. കൂരോപ്പട പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ (26) ആണ് മരിച്ചത്. ഏപ്രിൽ 21 നു രാവിലെ 11.30 നായിരുന്നു അപകടം. കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനായി ഗ്യാസ് അടുപ്പിൽ നിന്നും കടലാസിൽ തീ കത്തിക്കുകയായിരുന്നു ജോമോൾ. ഇതിനിടെ ജോമോളുടെ വസ്ത്രത്തിലേയ്ക്കു തീ പടരുകയായിരുന്നു. ഇതോടെ പൊള്ളലേറ്റ ജോമോളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
എന്നാൽ, ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഇന്ന് ഏപ്രിൽ 24 വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് പങ്ങട തിരുഹൃദയ ദേവാലയത്തിൽ. ളാക്കാട്ടൂർ പ്ലാത്തറമുറിയിൽ സാലുവിന്റെയും മിനിയുടെയും മകളാണ് ജോമോൾ. മകൾ: ഇവാനിയ