വിവാഹദിനത്തില്‍ വരൻ മരിച്ചു..തൃപ്പൂണിത്തുറയില്‍ നോവായി ജസ്റ്റിൻ..

വിവാഹപ്പന്തലിലേക്ക് എത്തേണ്ടിയിരുന്ന യുവാവ് വിവാഹദിനത്തില്‍ തന്നെ മരണത്തിന് കീഴടങ്ങി..

തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടില്‍ ജോണിന്റെയും എല്‍സമ്മയുടെയും മകൻ ജസ്റ്റിൻ വി. ജോണ്‍ (32) ആണ് തിങ്കളാഴ്ച അന്തരിച്ചത്..

തിങ്കളാഴ്ചയായിരുന്നു ജസ്റ്റിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്..

ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ വെച്ച്‌ നടന്ന ‘അത്താഴമൂട്ട്’ ചടങ്ങിന് പിന്നാലെ ജസ്റ്റിന് കഠിനമായ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു..

ഉടൻ തന്നെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..

ആരോഗ്യനില വഷളായതിനെ തുടർന്ന് നിശ്ചയിച്ച വിവാഹം മാറ്റിവെച്ചിരുന്നു..

എന്നാല്‍ , ചികിത്സയിലിരിക്കെ ഇന്നലെ (തിങ്കളാഴ്ച) മരണം സംഭവിക്കുകയായിരുന്നു..