നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 52 ദലിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹർത്താൽ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരാനുകൂലികൾ ബസുകളും സ്വകാര്യവാഹനങ്ങളും തടഞ്ഞതായി റിപ്പോർട്ടുണ്ട്.
അതേസമയം, നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും പൊതുജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ അഭ്യർത്ഥിച്ചു.
രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്. #kannur #thiruvananthapuram #nithinraj #Harthal #kerala
