ഐപിഎൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഉജ്ജ്വല വിജയം.

ഐപിഎൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഉജ്ജ്വല വിജയം. ചെന്നൈയുടെ തട്ടകമായ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിനാണ് ഗുജറാത്ത് സിഎസ്‌കെയെ പരാജയപ്പെടുത്തിയത്.

ഐപിഎൽ 2026-ലെ 37-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അവരുടെ സ്വന്തം മണ്ണിൽ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. ഓപ്പണർ സായ് സുദർശന്റെ തകർപ്പൻ ബാറ്റിംഗാണ് ഗുജറാത്തിന് അനായാസ വിജയം സമ്മാനിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുക്കാനേ സാധിച്ചുള്ളൂ. നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് ഒരറ്റത്ത് പൊരുതിനിന്ന് പുറത്താകാതെ 74* റൺസ് നേടിയെങ്കിലും മറ്റ് ബാറ്റർമാർക്ക് കാര്യമായ പിന്തുണ നൽകാനായില്ല. ഗുജറാത്തിന് വേണ്ടി കാഗിസോ റബാഡ 3 വിക്കറ്റുകൾ വീഴ്ത്തി ചെന്നൈയെ പിടിച്ചുുകെട്ടി.
മറുപടി ബാറ്റിംഗിൽ ഗുജറാത്ത് തുടക്കം മുതലേ ആധിപത്യം പുലർത്തി. സായ് സുദർശൻ വെറും 46 പന്തിൽ നിന്ന് 87 റൺസുമായി തകർത്താടി. 7 സിക്സറുകളും 4 ഫോറുകളും അടങ്ങുന്നതായിരുന്നു സുദർശന്റെ ഇന്നിംഗ്സ്. കൂട്ടിന് ജോസ് ബട്‌ലറും ചേർന്നതോടെ 16.4 ഓവറിൽ ഗുജറാത്ത് ലക്ഷ്യം കണ്ടു.
.തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമുള്ള ഗുജറാത്തിന്റെ ഈ തിരിച്ചുവരവ് ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്. അടുത്ത മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.