ഇന്ന് ഒരു പവന് കഴിഞ്ഞ ദിവസത്തെക്കാള്‍ 1040 രൂപയുടെ വർധനവാണ് ഉണ്ടായത്. 130 രൂപയാണ് ഒരു ഗ്രാമിന് കൂടിയത്. കഴിഞ്ഞ ഏപ്രിൽ രണ്ടിന് ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 1,09,240 രൂപയായിരുന്നു അന്നത്തെ വില.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്വർണവില വീണ്ടും ഉയരുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ച ഇസ്ലാമാബാദിൽ വെച്ച് നടന്നെങ്കിലും സമവായത്തിലെത്തിയിരുന്നില്ല. ചർച്ചകൾ പരാജയപ്പെട്ടപ്പോൾ എണ്ണ വിതരണത്തെയും ആഗോള വ്യാപാരത്തെയും കുറിച്ചുള്ള ആശങ്ക വിപണികളെ അസ്ഥിരപ്പെടുത്തിയിരുന്നു. സമവായത്തിലെത്തിയില്ലെങ്കിൽ ആക്രമണം തുടരുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
