അഞ്ചല്‍ : കരാട്ടെ പരിശീലനം നടത്തുന്നതിനിടെ 11 വയസുകാരി കുഴഞ്ഞ് വീണു മരിച്ചു. വാളകം പുത്തൻവിള വീട്ടിൽ ബിനോയ് സിമി ദമ്പതികളുടെ മകൾ 11 വയസ്സുള്ള അഹനയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മാതാവുമൊത്ത് അഞ്ചലിലെ കരാട്ടെ ക്ലാസ് നടത്തുന്ന സ്ഥാപനത്തിൽ എത്തിയത്. ഇതിനിടയില്‍ പരിശീലനത്തിനിടെ ശാരീരിക അസ്വസ്ഥ അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു.
