അതിരപ്പിള്ളി ഭാഗത്ത് നിന്ന് പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലർ ആണ് കൊക്കയിലേക്ക് മറിഞ്ഞത്.വാൽപ്പാറ - പൊള്ളാച്ചി പാതയിലാണ് അപകടം.
പൊള്ളാച്ചി: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മിനി വാന്‍ നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറത്ത് നിന്നുള്ള 16 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം തെറ്റിയ വാഹനം പതിനൊന്നാം വളവിൽ വച്ച് മറിയുകയായിരുന്നു. വാഹനം പൂർണമായും തകർന്നു.
