ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സഞ്ജു സാംസണ്‍, ടൂര്‍ണമെന്റിലുടനീളം തനിക്ക് ലഭിച്ച മാനസിക പിന്തുണയ്ക്ക് സച്ചിനോട് നന്ദി പറഞ്ഞു. കരിയറിലെ മോശം സമയങ്ങളില്‍ സച്ചിന്‍ തന്നെ നിരന്തരം വിളിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്ന് സഞ്ജു വെളിപ്പെടുത്തിയിരുന്നു. കളിക്കളത്തിലെ ശ്രദ്ധയും തയ്യാറെടുപ്പും മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 321 റണ്‍സുമായി തിളങ്ങിയ സഞ്ജു 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വിജയത്തിന് പിന്നില്‍ സച്ചിന്റെ ഉപദേശങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് താരം വിശ്വസിക്കുന്നു.
സഞ്ജു പങ്കുവെച്ച ചിത്രം ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായിക്കഴിഞ്ഞു.