പാപത്തിനു മേല്‍ വിജയം നേടുന്നതിനായി സ്വജീവൻ ത്വജിച്ച യേശുദേവന്റെ സമാനതകളില്ലാത്ത ത്യാഗത്തിന്റെയും പീഡാനുഭവങ്ങളുടെയും ഓർമപുതുക്കുന്ന ഈ വിശുദ്ധ ദിനം.
യേശു ക്രിസ്തുവിന്റെ പീഡാ സഹനത്തെയും, കാൽവറി മലയിലെ കുരിശു മരണത്തെയും അനുസ്മരിക്കുന്ന ക്രൈസ്തവ വിശുദ്ധ ദിനമാണ് ദുഃഖവെള്ളി.
മാനവരാശിയുടെ പാപങ്ങൾക്കായി യേശു കുരിശിൽ സ്വയം ത്യാഗ ബലിയായി തീർന്നതിന്റെ പ്രതീകമായി ഉപവാസ ജാഗരണ പ്രാർത്ഥനകളിലൂടെയും, കുരിശിന്റെ വഴിയിലൂടെയുള്ള പ്രദക്ഷിണത്തിലൂടെയും ക്രൈസ്തവർ ഈ ദിനം ആചരിക്കുന്നു...
