പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആയവ് വരുമെന്ന പ്രതീക്ഷയാണ് സ്വര്ണവിലയേയും സ്വാധീനിച്ചത്. ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെയുള്ള അധിനിവേശം അവസാനിപ്പിക്കുവാൻ തയ്യാറാണെന്ന് റിപ്പോർട്ട് വന്നിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാതിരുന്നലും യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ട്രംപ് അടുത്തിടെ സഹപ്രവർത്തകരോട് വ്യക്തമാക്കിയതായാണ് വിവരം. ഇതോടെ യുദ്ധം ആഴ്ചകൾക്കകം അവസാനിക്കുമെന്നും നിലവിലുള്ള ഇന്ധനക്ഷാമവും ക്രൂഡ് ഓയിലിന്റെ വിലയിലെ കുതിപ്പും അവസാനിക്കുമെന്ന് പ്രതീക്ഷ ഉയർന്നു കഴിഞ്ഞു.
