മുഖത്തല സ്വദേശിയും കൊല്ലം ട്രാഫിക് പൊലീസ് സ്റ്റേഷൻ സി.പി.ഒയുമായ എസ്. മനുവിന് (49) ജോലിക്കിടെ സൂര്യാതപമേറ്റു.

കൊല്ലം..  കഴിഞ്ഞ 16 ന് ചെമ്മാമുക്കില്‍ ജോലിക്കിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. രാവിലെ 8 മുതല്‍ 2 വരെ ആയിരുന്നു ഡ്യൂട്ടി. മുഖത്ത് പുകച്ചില്‍ പോലെ അനുഭവപ്പെട്ടെങ്കിലും തുടക്കത്തില്‍ കാര്യമാക്കിയില്ല. തുടർന്ന് 17 നും ജോലിയില്‍ പ്രവേശിച്ചു. കല്ലുംതാഴം ഭാഗത്തെ ജോലിക്ക് ശേഷം വീട്ടില്‍ എത്തിയപ്പോള്‍ അസ്വസ്ഥത കൂടി, ഇന്നലെ സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ച ശേഷം ഡോക്ടറെ കണ്ടതോടെയാണ് സൂര്യാതപമേറ്റതാണെന്ന് സ്ഥിരീകരിച്ചത്.