കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനസും കുടുംബവും ഊട്ടിയിലേക്ക് വിനോദയാത്ര പോയത്. ഇന്ന് പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ ബെഡ്‌റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ അലമാരയിൽ ഉണ്ടായിരുന്ന പണം മോഷ്ടാക്കൾ എടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
വീടിനുള്ളിലെ സിസിടിവി ക്യാമറകൾ മോഷ്ടാക്കൾ തകർത്തിട്ടുണ്ട്. സ്വർണം മാത്രം ലക്ഷ്യം വെച്ചാണ് മോഷ്ടാവ് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.
