വെള്ളാപ്പള്ളിക്ക് തിരിച്ചടി; SNDPയോഗം ജന.സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

വെള്ളാപ്പള്ളിക്ക് തിരിച്ചടി; SNDPയോഗം ജന.സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി 

'SNDP യോഗത്തിന്റെ മുഴുവൻ ഭാരവാഹികളും അയോഗ്യരായി, ഓഫീസ് വെക്കേറ്റ് ചെയ്യാൻ പറഞ്ഞു' അഡ്വ. എസ് ചന്ദ്രസേനൻ, ഹർജിക്കാരൻ |

കൊച്ചി: വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എം എൻ സ്വാമിയെയും ഹൈക്കോടതി നീക്കി.

ഓഡിറ്റ് കണക്കുകൾ സമർപ്പിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി എസ്എൻഡിപിയുടെ വിമത വിഭാഗം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. നോൺ ട്രേഡിങ് കമ്പനിയായ എസ്എൻഡിപി യോഗം തുടർച്ചയായി മൂന്ന് വർഷം രജിസ്ട്രർ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകൾ ഹാജരാക്കിയില്ല. ഇങ്ങനെ നൽകിയില്ലെങ്കിൽ അയോഗ്യതയ്ക്ക് കാരണമാകും. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വെള്ളാപ്പള്ളിയെ സ്ഥാനത്തുനിന്ന് നീക്കാൻ ഉത്തരവിട്ടത്.


എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതിയുടെ ഉത്തരവ്. വെള്ളാപ്പള്ളിയെ കൂടാതെ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നിലവിലെ മുഴുവന്‍ ബോര്‍ഡ് അംഗങ്ങളെയും കോടതി അയോഗ്യരാക്കി. പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. എം.കെ. സാനു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ടി. ആര്‍. രവിയുടെ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് ഉള്‍പ്പെടെയുള്ള വിവിധ കേസുകള്‍ പരിഗണിച്ചാണ് ഈ അയോഗ്യത കല്‍പ്പിക്കപ്പെട്ടത്. യോഗത്തിന് പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും കോടതി ഉത്തരവിട്ടു.

നേരത്തെ വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നല്‍കിയതും വലിയ വിവാദമായിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കിയത് പുനഃപരിശോധിക്കണമെന്ന പരാതി രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. പത്മ പുരസ്‌കാരത്തെ അധിക്ഷേപിച്ച വ്യക്തിയാണ് വെള്ളാപ്പള്ളിയെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്.

#sndp #vellappallynatesan