പ്രതീക്ഷിച്ചതു പോലെ തന്നെ അമേരിക്കൻ ഫെഡറൽ റിസേർവ് തങ്ങളുടെ പലിശനിരക്കിൽ മാറ്റം വരുത്താതെ ഇരുന്നതോടെയാണ് സ്വർണ്ണവില താഴ്ന്നത്. ഇതോടെ ആഗോളതലത്തിൽ തന്നെ സ്വർണ്ണവില ഔൺസിന് 5000 ഡോളർ എന്ന മാന്ത്രിക സംഖ്യയ്ക്കും താഴെ പതിച്ചു. ഇസ്രായേല്‍-ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം ആരംഭിച്ച സമയത്ത് യുദ്ധം തുടർന്നാൽ വിലയും ഉയരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ തിരിച്ചാണ് ഇപ്പോൾ സംഭവിക്കുന്നത്. വിലയിൽ കുറവ് സംഭവിച്ചാലും പണിക്കൂലി ഉൾപ്പെടെ ആകുമ്പോൾ വില ഇനിയും കൂടും.
