കൊല്ലം... കൊട്ടിയം ജംഗ്ഷനിലൂടെ കടന്നുപോകുന്ന ദേശീയപാത മേൽപ്പാലം കഴിഞ്ഞദിവസം രാത്രി ഗതാഗതത്തിന് തുറന്നു നൽകിയതോടെയാണ് കൊട്ടിയത്തെയും യാത്രക്കാരെയും മറന്നു കെഎസ്ആർടിസി ബസുകൾ മേൽപ്പാലം സർവീസ് നടത്തി കുതിച്ചു പായുന്നത്....
ഇതോടെ ബസ് കാത്തുനിൽക്കുന്ന ആയിരക്കണക്കിന് യാത്രക്കാർ വലയുന്ന സ്ഥിതിയാണ്.
തിരുവനന്തപുരത്തെ ഒരു വശത്ത് തിരുവനന്തപുരത്തേക്കും മറുവശത്ത് കൊല്ലം നഗരത്തിലേക്കും ആലപ്പുഴ മുതൽ മറ്റു ജില്ലകളിലേക്കും പോകേണ്ട ആയിരക്കണക്കിന് യാത്രക്കാർ ദിനംപ്രതി ആശ്രയിക്കുന്നത് കൊട്ടിയം ജംഗ്ഷനെയാണ്.
കുണ്ടറയിൽ നിന്നും മയ്യനാട് നിന്നും ഉള്ളവർ ഇവിടെ എത്തിയാണ് ദേശീയപാതയിലെ യാത്രയ്ക്ക് ബസ്സിൽ കയറുന്നത്...
പുലരും മുമ്പ് തന്നെ കെഎസ്ആർടിസി ബസ് പ്രതീക്ഷിച്ചു നിൽക്കുന്ന യാത്രക്കാർ എത്തിച്ചേരുന്ന ജംഗ്ഷൻ കൂടിയാണ് കൊട്ടിയം...
പാതിരാത്രിയിലും ഇവിടെ കെഎസ്ആർടിസി ബസ്സിന് വിശ്വസിച്ച് യാത്രക്കാർ ഉണ്ടാകും..
കെഎസ്ആർടിസിയുടെ ദീർഘദൂര ബസ്സുകൾ എല്ലാം നിർബന്ധമായും നിർത്തേണ്ട സ്റ്റോപ്പ് ആണ് കൊട്ടിയം.
കൊല്ലം നഗരത്തിൽ ബസ്സുകൾ വഴി മാറ്റി വിട്ടാൽ പോലും കൊട്ടിയം വന്ന് കയറുന്ന രീതിയിലാണ് ക്രമീകരിക്കാറുള്ളത് പോലും..
രണ്ടുദിവസം മുമ്പ് വരെ കൊട്ടിയം ജംഗ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൃത്യമായി സർവീസ് നടത്തിയിരുന്നതാണ് എന്നാൽ മേൽപ്പാലം തുറന്നതോടെ ബസ്സുകൾ പലതും കൊട്ടിയം ജംഗ്ഷനിൽ പ്രവേശിക്കാതെ ഒരു കിലോമീറ്റർ അപ്പുറത്ത് നിന്ന് അനധികൃതമായി മേൽപ്പാലത്തിന് മുകളിലൂടെ പോകുകയാണ്...
