വിധി തട്ടിയെടുത്തു ആ പുഞ്ചിരി, വെൻ്റിലേറ്ററിൽ ജീവനായി മല്ലിട്ടു, ഒടുവിൽ പാപ്പനംകോട് സ്വദേശിനി സിബിന വിടവാങ്ങി. പാലോട് ജംഗ്ഷനിലെ അപകടം നാടിനെ നടുക്കി...

​പാലോട്: കഴിഞ്ഞ ദിവസം പാലോട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വെൻ്റിലേറ്ററിൽ ചികിത്സയില്‍ ആയിരുന്ന യുവതി മരണത്തിന് കീഴടങ്ങി. പാപ്പനംകോട് പെരിങ്ങമ്മല റോഡിന് സമീപം താമസിക്കുന്ന സിബിന (38) ആണ് അന്തരിച്ചത്. പാലോട് ബി.എം.സി ഹോസ്പിറ്റലിലെ ഫാർമസി ജീവനക്കാരിയായിരുന്നു സിബിന..

അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാപ്പനംകോട് പാൻ ഷോപ്പ് നടത്തുന്ന കെ.വി.വി.ഇ.എസ് പാലോട് യൂണിറ്റ് അംഗം ശ്രീ. ഇല്ല്യാസിൻ്റെ മകൻ സുൾഫിയുടെ ഭാര്യയാണ് പരേതയായ സിബിന. അപ്രതീക്ഷിതമായി എത്തിയ ഈ വിയോഗത്തിൻ്റെ ഞെട്ടലിലാണ് നാടൊന്നാകെ..