മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാൽ തന്നെ മിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് പ്രധാനമായും മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏപ്രിൽ രണ്ടുവരെ ഈ സാഹചര്യം തന്നെയായിരിക്കാം.
കഴിഞ്ഞ രണ്ടുദിവസമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴ ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്ത് മണിക്കൂറുകളോളം മഴ നീണ്ടുനിന്നിരുന്നു. അതുകൊണ്ടുതന്നെ കാലാവസ്ഥ വകുപ്പ് മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ മഴ ശക്തമാണ്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മഴയെ തുടർന്ന് വിവിധ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
