പായ് കൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയ ചാക്ക് കെട്ടുകളിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ആറ് വാൾ, രണ്ട് മഴു, വെട്ടുകത്തികൾ, ഇരുമ്പ് ദണ്ഡ്, നാടൻ ബോംബുകൾ എന്നിവയാണ് കണ്ടെത്തിയത്. നാല് മാസങ്ങൾക്ക് മുൻപ് സ്ഥലത്ത് വലിയ ആക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു. രണ്ട് ചേരികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ആയുധം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
