റമദാന്‍ മാസത്തില്‍ ഫലസ്തീനിയന്‍ മുസ്ലികളുടെ പ്രാര്‍ത്ഥന തടഞ്ഞ് ഇസ്രാഈല്‍. തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രാഈല്‍ അല്‍-അഖ്സ മസ്ജിദ് അടച്ചു. സുരക്ഷാ പിരിമുറുക്കം മുതലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും അല്‍-അഖ്‌സ മസ്ജിദിന്റെ നിയന്ത്രണം ഏകീകരിക്കാനുമുള്ള വിശാലമായ ഇസ്രാഈല്‍ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ഫലസ്തീനികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
