ഒമാനില്‍ ഉണ്ടായ മഴക്കെടുതിയില്‍ കൊല്ലം സ്വദേശി ഒരു മലയാളി കൂടി മരിച്ചതോടെ ദുരന്തത്തിലെ മരണസംഖ്യ ഉയര്‍ന്നു.

ഒമാനില്‍ ഉണ്ടായ മഴക്കെടുതിയില്‍ ഒരു മലയാളി കൂടി മരിച്ചതോടെ ദുരന്തത്തിലെ മരണസംഖ്യ ഉയര്‍ന്നു. കൊല്ലം സ്വദേശിയായ മഹേഷ് കുമാറാണ് മരിച്ചത്. ടൂറിസ്റ്റ് കേന്ദ്രമായ വാദി ബനീ ഖാലിദിലെ വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു അപകടം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിനിടെ, ഇന്നലെ ഒമാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ നാട്ടിലേക്ക് എത്തിക്കും. അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി യൂസഫിന്റെ മൃതദേഹവും നാട്ടിലെത്തിക്കും.

അപകടത്തില്‍ കാണാതായ യൂസഫിന്റെ മാതാവിനായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയായിരുന്നു മലയാളി കുടുംബം സഞ്ചരിച്ച വാഹനം മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടത്. തൃത്താല, കൂറ്റനാട് സ്വദേശികളായ യൂസഫ്, തൃത്താല കൊറ്റപ്പാടം സ്വദേശി ഷംല ലുബിഷാദ് എന്നിവര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. #oman #rain #latestnews