ഇത് സുവർണാവസരം! സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ. ഇന്നത്തെ സ്വർണവിലയിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 1,07,040 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ക‍ഴിഞ്ഞ ദിവസത്തെക്കാള്‍ 2,200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 13,380 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ക‍ഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണവില കൂടിയിരുന്നു. രാവിലെ 1,10,680 രൂപയും ഉച്ചയ്ക്കു ശേഷം 1,09,240 രൂപയുമായിരുന്നു.

ആഗോളതലത്തിലെ സംഘർഷങ്ങള്‍ മൂലം സ്വർണത്തിൻ്റെ വിലയിൽ ഇടിവും ഉയർച്ചയും കുറച്ചു ദിവസങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്സവ സീസൺ പ്രമാണിച്ചു വൻതോതിൽ സ്വർണ്ണം വിപണിയിലെത്തിയത് സ്വർണവില ഇടിയുവാൻ കാരണമായി.