റോഡിൽ പലപ്പോഴും നമ്മുക്ക് കാണാൻ സാധിക്കുന്നത് ചിലർ സ്വന്തം കൈ ഉയർത്തി വാഹനങ്ങളെ നിർത്താൻ ശ്രമിച്ച് റോഡ് മുറിച്ച് കടക്കുന്നതാണ്. ഇത് സാധാരണമായി തോന്നിച്ചാലും, അത്ര സുരക്ഷിതമായ രീതിയല്ല.
റോഡ് മുറിച്ച് കടക്കുമ്പോൾ സുരക്ഷിതത്വം ഉറപ്പാക്കാൻ ഏറ്റവും നല്ല മാർഗം “സീബ്ര ലൈൻ” (Zebra Crossing) ഉപയോഗിക്കുകയാണ്. സീബ്ര ലൈൻ എന്നത് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിന് പ്രത്യേകമായി അടയാളപ്പെടുത്തിയ സ്ഥലമാണ്. ഇവിടെ വാഹനങ്ങൾ നിർത്തി കാൽനടയാത്രക്കാർക്ക് മുൻഗണന നൽകേണ്ടതാണ്.
എന്നാൽ എല്ലാ സ്ഥലങ്ങളിലും സീബ്ര ലൈൻ ഉണ്ടായിരിക്കണമെന്നില്ല. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ കാൽനടയാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണം. സീബ്ര ലൈൻ ഇല്ലാത്തപ്പോൾ, റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിന് മുമ്പ് വാഹനങ്ങൾ പൂർണമായി നിർത്തുന്നത് വരെ കാത്തുനിൽക്കണം. കൈ ഉയർത്തി വാഹനങ്ങളെ നിർത്താൻ ശ്രമിക്കുന്നതിനു പകരം, ഡ്രൈവർമാർക്ക് വ്യക്തമായി കാണുന്ന വിധത്തിൽ നിൽക്കുകയും, അവർ നിർത്തിയ ശേഷം മാത്രം റോഡ് മുറിച്ച് കടക്കുകയും വേണം.
#keralapolice
