കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ വനിതാ അഭിഭാഷകയെ ശല്യം ചെയ്തെന്ന കേസിൽ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതിയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

 തിരുവനന്തപുരം
കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ വനിതാ അഭിഭാഷകയെ ശല്യം ചെയ്തെന്ന കേസിൽ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതിയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ബാലരാമപുരം സ്വദേശിയായ വിമൽ കുമാർനെയാണ് വർക്കലയിലെ ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുറിയിൽ നിന്ന് ഏറെ നേരമായി പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ലോഡ്ജ് മാനേജർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി വാതിൽ തുറന്നപ്പോൾ വിമൽ കുമാറിനെ മുറിക്കുള്ളിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

ഫെബ്രുവരി 11ന് ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഒരു വനിതാ അഭിഭാഷകയെ ശല്യം ചെയ്തതായി ഇയാൾക്കെതിരെ പരാതി ഉണ്ടായിരുന്നു. ദൃശ്യങ്ങൾ സഹിതം യുവതി നൽകിയ പരാതിയെ തുടർന്ന് മംഗലം Police സ്റ്റേഷനിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് നമ്പറും ഫോട്ടോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വിമൽ കുമാറിന് വലിയ മാനസിക വിഷമം ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പോലീസിനോട് പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിൽ ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു സംഭവത്തിന് പിന്നാലെ ജീവിതം ഇങ്ങനെ ദുരന്തമായി മാറിയതോടെ കുടുംബവും നാട്ടുകാരും വലിയ ഞെട്ടലിലാണ്. സത്യാവസ്ഥ വ്യക്തമാക്കാൻ പോലീസ് അന്വേഷണം തുടരുകയാണ്