തിരിച്ചടി തുടര്‍ന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

യുഎസ് ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ ഒമ്പതാം ദിനത്തിലും യുദ്ധഭീതി ഒഴിയാത്ത സ്ഥിതിയിലാണ് പശ്ചിമേഷ്യ. 
അതേ സമയം ഇറാനെ തകര്‍ക്കാനുള്ള ലക്ഷ്യവുമായി ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ടെഹ്‌റാനില്‍ ആംബുലന്‍സിന് മുകളില്‍ ഇസ്രയേല്‍ മിസൈല്‍ പതിച്ചു. ടെഹ്‌റാനിലെ എണ്ണ സംഭരണ ??കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ദക്ഷിണ ലെബനനില്‍ രണ്ട് പേര്‍ മരിച്ചതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. കാഫ്ര്‍ റുമ്മാനിലുണ്ടായ ആക്രമണത്തിലാണ് മരണമുണ്ടായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലും ആക്രമണം നടന്നു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് തടയപ്പെട്ട മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങള്‍ ദുബായില്‍ പലയിടങ്ങളിലും തീയോ പുകയോ ഉണ്ടാകുവാന്‍ കാരണമായിട്ടുണ്ട്.

അതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ടെഹ്റാന്‍ തീരുമാനിച്ചതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.യുഎസും ഇസ്രായേലും ആക്രമണം ശക്തമാക്കിയിട്ടും ഇറാന് മറ്റ് രാജ്യങ്ങളെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് പറഞ്ഞ മസൂദ് ആക്രമണങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു....