ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് ഉന്തുവണ്ടി കച്ചവടക്കാരനെ മർദിക്കുകയും പണം പിടിച്ചുപറിക്കുകയും ചെയ്ത വിതുര ബോണക്കാട് പത്തുമുറി ലയം ബിഎ ഡിവിഷനില്‍ വിജയ് (26), വിതുര കളിക്കല്‍ പ്ലാങ്കാല കട്ടയ്കാല്‍ വീട്ടില്‍ ഗോകുല്‍ (21), പരപ്പാറ മരുതുംമൂട് പ്രശാന്ത് ശ്രുതി ഭവനില്‍ പ്രശാന്ത് (22) എന്നിവരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ നാലിന് രാത്രി പത്തരയോടെ പഴകുറ്റിയില്‍ ഉന്തുവണ്ടിയില്‍ ഫാസ്റ്റ് ഫുഡ് വില്പന നടത്തുന്ന തിരുനെല്‍വേലി സ്വദേശി ശിവയെ കാറിലെത്തിയ മൂവർ സംഘം അടിച്ചുവീഴ്ത്തി അയ്യായിരം രൂപയുമായി കടന്നുകളയുകയായിരുന്നു.
പോലീസിന്റെ റൗഡി ഹിസ്റ്ററി ലിറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണു പ്രതികള്‍. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ തൊളിക്കോട് നെടുമങ്ങാട് എസ്എച്ച്‌ഒ പി.കെ. മോഹിത്ത്, എസ്‌ഐ മുഹ്സിൻ മുഹമ്മദ്സി, എഎസ്ഐ ബിജു, രജിത്ത്, സിപിഒ മഹേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്ത പ്രതികളെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.
