മോഹന്‍ലാലിന്റെ വ്യക്തിത്വ അവകാശങ്ങള്‍ ഹനിച്ച സാമൂഹിക മാധ്യമ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടുമെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജഡ്ജി ജ്യോതി സിംഗ് വ്യക്തമാക്കി. നീക്കം ചെയ്യേണ്ട ലിങ്കുകളുടെ പട്ടിക നല്‍കാന്‍ മെറ്റാ ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി.
മോഹന്‍ലാലിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവരുടെയും അപഹസിച്ചവരുടെയും 30ല്‍ അധികം ലിങ്കുകളും സാമൂഹിക മാധ്യമ അകൗണ്ടുകളുടെ വിവരവും കോടതിക്ക് കൈമാറിയിരുന്നു. ഇവരെ കേസില്‍ കക്ഷി ചേര്‍ക്കണമെങ്കില്‍ അവരുടെ പേര് ഉള്‍പ്പടെയുള്ള മറ്റ് വിശദംശങ്ങള്‍ ആവശ്യമാണെന്ന് മോഹന്‍ലാലിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സാമൂഹിക മാധ്യമ അക്കൗണ്ട് ഉടമകളെ സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാന്‍ പ്ലാറ്റ്ഫോമുകളോട് കോടതി നിര്‍ദേശിച്ചു. അവരെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും ജൂലായില്‍ കോടതി പരിഗണിക്കും.
#mohanlal #DelhiHighCourt #news #meta
