കല്ലറയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കല്ലറ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലറ പുലിപ്പാറ കോണത്തു വീട്ടിൽ നിസാർ (43) ആണ് മരിച്ചത്. 20-ാം തീയതി രാവിലെ കല്ലറ മരുതമൺ ജങ്ഷനിലായിരുന്നു അപകടം.
​വെമ്പായത്തുള്ള ഭാര്യ വീട്ടിലേക്ക് പോകുമ്പോൾ ഇദ്ദേഹം ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ നിസാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
​ സംസ്കാരം നടന്നു. ഭാര്യ: ഷംല. മക്കൾ: ഫർഹാന, ഫിർദൗസ്, അറഫ.