സുരക്ഷാ സേനകൾ വേഗത്തിൽ ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സംഭവങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതിനിടെ, ഇന്ന് രാവിലെ തന്നെ സുരക്ഷാ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടന്ന മറ്റ് ഡ്രോൺ ആക്രമണശ്രമങ്ങൾ സൈന്യം വിജയകരമായി പ്രതിരോധിച്ചതായും വിവരമുണ്ട്. നിലവിൽ രാജ്യത്തെ പ്രധാന തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
സംഭവത്തെ തുടർന്ന് കുവൈത്ത് സൈന്യം അതീവ ജാഗ്രതയിൽ തുടരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
