കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി വിരുന്ന്: പിടിയിലായവരിൽ ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെയുള്ള വമ്പൻ സ്രാവുകൾ!

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി വിരുന്ന്: പിടിയിലായവരിൽ ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെയുള്ള വമ്പൻ സ്രാവുകൾ!

വെറുമൊരു 'പാർട്ടി' ആയിരുന്നില്ല അത്. കൊച്ചി കടവന്ത്രയിലെ ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി നടന്ന പോലീസ് റെയ്ഡിൽ വലയിലായത് സമൂഹത്തിലെ മാന്യന്മാരെന്ന് കരുതുന്ന ഉന്നതർ! പിടിയിലായ 8 പേരിൽ രണ്ട് യുവതികളും ഉൾപ്പെടുന്നു. രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഹോട്ടലിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു.

ആരൊക്കെയാണ് ഈ സംഘത്തിൽ?
പിടിയിലായവർ കേവലം ലഹരി മരുന്ന് ഉപയോഗിക്കുന്നവർ മാത്രമല്ല, ഉത്തരവാദിത്തപ്പെട്ട തൊലികളിൽ ഇരിക്കുന്നവരുമാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത:
ഒരു ദന്ത ഡോക്ടർ (ബെൻസി റാവുത്തർ)
ഒരു അഭിഭാഷകൻ (രോഹിത് നായർ)
ഫിസിയോ തെറപ്പിസ്റ്റ് (സെയ്തലവി ഫാത്തിമ)
ന്യൂട്രീഷ്യൻ (അക്ബർ ഷാ)
ഏവിയേഷൻ വിദ്യാർത്ഥിനി (അമൽ റൗഫ്)
ഇവന്റ് മാനേജ്‌മെന്റ് ഉടമ ഷാജി ഫെർണാണ്ടോ ഉൾപ്പെടെയുള്ള മറ്റ് മൂന്നുപേരും പോലീസിന്റെ പിടിയിലായിട്ടുണ്ട്.

പിടിച്ചെടുത്തത് മാരക ലഹരിവസ്തുക്കൾ:
ഹൈബ്രിഡ് കഞ്ചാവ്, കൊക്കെയ്ൻ, മെത്താഫിറ്റമിൻ (MDMA), എക്സ്റ്റസി പിൽസ് എന്നിങ്ങനെ വൻതോതിലുള്ള ലഹരി ശേഖരമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഇവന്റ് മാനേജ്‌മെന്റിന്റെ മറവിൽ യുവതികളെയും വിദ്യാർത്ഥികളെയും ലക്ഷ്യം വെച്ച് ഇത്തരം ലഹരി പാർട്ടികൾ കൊച്ചിയിൽ സജീവമാകുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം.

പണം വാരുന്ന ലഹരി മാഫിയയും, അതിൽ കൂട്ടുനിൽക്കുന്ന പ്രൊഫഷണലുകളും കൊച്ചിയെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?