സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ ചൂടിലേക്ക്. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകളാണ് (നാളെ )ഈ മാസം അഞ്ചിന് തുടങ്ങുന്നത്. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായി 4,17,497ും ഗള്‍ഫിലെ ഏഴു കേന്ദ്രങ്ങളിലായി 633ും ലക്ഷദ്വീപില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 386ും വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. 4,52,437 പേരാണ് പ്ലസ് ടു പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. 4,11,025 പേര്‍ പ്ലസ് വണ്‍ പരീക്ഷയ്ക്കും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗള്‍ഫിലെ ഏഴും ലക്ഷദ്വീപിലെ ഒന്‍പതും മാഹിയിലെ രണ്ടും ഉള്‍പ്പെടെ 1,984 കേന്ദ്രങ്ങളിലാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്നത്. എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഏഴിന് തുടങ്ങി 28നു അവസാനിക്കും. ഫലപ്രഖ്യാപനം മേയ് മൂന്നാംവാരം നടത്താന്‍ കഴിയുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയം 89 ക്യാമ്പുകളിലായി ഏപ്രില്‍ ആറുമുതല്‍ നടക്കും. മേയ് 22നു ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്ന് കരുതുന്നതായി മന്ത്രി അറിയിച്ചു.
*മലയാളം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍*
തിരുവനന്തപുരം: ഹയര്‍സെക്കന്ററി പരീക്ഷയില്‍ മലയാളത്തിന് ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കുട്ടികളില്‍ മാതൃഭാഷ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിക്കുന്നത് പത്താം ക്ലാസ് പരീക്ഷയില്‍ മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുകയും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മലയാളം രണ്ടാം ഭാഷയായി പഠിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. യോഗ്യതാ മാനദണ്ഡങ്ങളെയും അപേക്ഷാ നടപടിക്രമങ്ങളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ വഴി പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
_
