പ്രവാസലോകത്തെ നൊമ്പരമായി കൊല്ലം സ്വദേശി ഹിലാലുദ്ദീൻ കുവൈത്തിൽ അന്തരിച്ചു.

നീണ്ട 25 വർഷക്കാലം കുവൈത്തിലെ ഒരു സ്വദേശി ഭവനത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന കൊല്ലം ചാത്തന്നൂർ സ്വദേശി ഹിലാലുദ്ദീൻ (48) ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ചാത്തന്നൂർ നാലുപങ്കുവിള വീട്ടിൽ പരേതനായ സുലൈമാൻ കുഞ്ഞിന്റെയും റഷീദ ബീവിയുടെയും മകനാണ്.

തന്റെ ജീവിതത്തിന്റെ പകുതിയോളം കാലം പ്രവാസ മണ്ണിൽ അധ്വാനിച്ച ഹിലാലുദ്ദീന്റെ അപ്രതീക്ഷിത വേർപാട് കുടുംബത്തിനും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി. നാളെ അസർ നമസ്കാരത്തിന് ശേഷം കുവൈത്തിലെ സബ്ഹാനിൽ മൃതദേഹം ഖബറടക്കും. സാമൂഹിക പ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.

ഷീജയാണ് ഭാര്യ. ഫാത്തിമ, ഫർഹാന എന്നിവർ മക്കളാണ്. പരേതന്റെ ആത്മാവിനായി നമുക്ക് പ്രാർത്ഥിക്കാം. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.