സമാധാനിക്കാൻ വകയുണ്ട്; ഇന്നത്തെ സ്വർണ വിലയിതാ…

സ്വർണ വിലയിൽ കയറ്റിറക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പതിവാണ്. പശ്ചിമേഷ്യൻ യുദ്ധവും സ്വർണ വിലയെ ബാധിച്ചതായി വിദ​ഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച് കൊണ്ട് സ്വർണ വില വലിയ കുതിപ്പിലേക്കാണ് 2026 ൻ്റെ തുടക്കത്തിലെ എത്തിയത്.

രണ്ട് മാസം പിന്നിടുമ്പോഴേക്കുമുണ്ടായ സംഘർഷവും കൂടിയാകുമ്പോൾ ഇനിയുള്ള ദിവസങ്ങളിലും സ്വർണ വില കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. മാർച്ച് 23 നായിരുന്നു സ്വർണ വില ഒരു ലക്ഷത്തിൽ നിന്നും താഴെ ഇറങ്ങിയത് എന്നാൽ പെട്ടെന്ന് തന്നെ തിരിച്ച് ഒരു ലക്ഷം കടന്ന് പോവുകയും ചെയ്തിരുന്നു. മാർച്ച് ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന തുകയുണ്ടായത്. 1,26,920 രൂപയായിരുന്നു അന്നത്തെ വില.
ഇന്നലേയും ഇന്നുമായി സ്വർണ വിലയിൽ കുറവോ കൂടുതലോ ഉണ്ടായിട്ടില്ല. ഇന്നലത്തെ അതേ വിലയിൽ തന്നെ ഇന്നും തുടരുകയാണ്. 1,08,600 രൂപയാണ് ഇന്നത്തെ സ്വർണ വില. ഇന്നലേയും ഇതേ തുകയായിരുന്നു ഉണ്ടായിരുന്നത്. 13,575 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില.