കുമ്മിൾ പുല്ലുപണ ഇരട്ടകുളം നെല്ലിക്കാട്ടിൽ വീട്ടിൽ മുഹമ്മദ് റാഫി ഷൈനിമോൾ ദാമ്പതികളുടെ മകൾ 14വയസ്സുള്ള ഫാത്തിമ മുബഷിറ യെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചിങ്ങേലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസുകരി വിദ്യാർത്ഥിനിയാണ് മരിച്ച ഫാത്തിമ മുബഷിറ.
ഇന്ന് രാവിലെ 9 മണിയോടുകൂടി പഠിക്കാനായി മുറിയിൽ കയറിയ പെൺകുട്ടിയെ 12 മണിയോടുകൂടി ആഹാരം കഴിക്കാനായി കുട്ടിയുടെ ഉമ്മയുടെ ഉമ്മ വിളിക്കാൻ ചെന്നപ്പോൾ നിലത്ത് അനക്കമില്ലാതെ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടനെ കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് കുട്ടിയെ കടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലുംപെൺകുട്ടി മരിച്ചു. കടക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മരണകാരണം വ്യക്തമല്ല. മൃതദേഹത്തിന്റെ ഇൻക്വാസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാക്കിയതിനു ശേഷം നാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ മരണകാരണമെന്തെന്ന് വ്യക്തമാവുകയുള്ളൂ എന്ന് കടക്കൽ പോലീസ് പറഞ്ഞു.
