സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധിയില്‍ കരിഞ്ചന്ത വില്‍പ്പന വ്യാപകം. ഭക്ഷ്യവകുപ്പ് നടത്തിയ ഒറ്റ ദിവസത്തെ പരിശോധനയില്‍ കണ്ടെത്തിയത് 64 ഇടങ്ങളിലെ അനധികൃത കച്ചവടം. കോട്ടയം ജില്ലയില്‍ നിന്ന് 57 ഗ്യാസ് സിലിണ്ടറും തിരുവനന്തപുരം ജില്ലയില്‍ നിന്ന് 7 സിലിണ്ടറുകളുമാണ് പിടി കൂടിയത്. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനായി പൊലിസിന്റെ സഹായത്തോടെ പരിശോധന വ്യാപകമാക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. കരിഞ്ചന്ത വില്‍പ്പന കണ്ടെത്തിയാല്‍ കേസെടുക്കാനുമാണ് തീരുമാനം.
ഇറാന്റെ അനുമതിയോടെ ഹോര്‍മുസ് പിന്നിട്ട ഈ ടാങ്കറുകള്‍ ദിവസങ്ങള്‍ക്കകം ഇന്ത്യന്‍ തീരത്തെത്തും. എല്‍പിജി ടാങ്കര്‍ ശിവാലിക് നാളെ ഗുജറാത്തിലെ മുദ്ര തുറമുഖത്തും നന്ദാ ദേവി മറ്റന്നാള്‍ കണ്ട്ല തുറമുഖത്തും എത്തിച്ചേരും. 22 കപ്പലുകള്‍ കൂടി ഇനിയും ഹോര്‍മൂസ് കടക്കാനുണ്ട്. ഹോര്‍മൂസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഈ കപ്പലുകളുള്ളത്. ഇതില്‍ ആറെണ്ണം എല്‍പിജി ടാങ്കറും നാലെണ്ണം എണ്ണ ടാങ്കറുമാണ്.