അരൂർ: ബാറിനുള്ളിൽ യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ അടിപിടി; മദ്യ ലഹരിയില്‍ യുവാവിന് മര്‍ദ്ദനമേറ്റ് ദാരുണാന്ത്യം.
മദ്യ ലഹരിയില്‍ യുവാക്കള്‍ തമ്മിലുണ്ടായ തർക്കത്തിനൊടുവില്‍ കൊലപാതകം. എഴുപുന്ന പാലസ് ബാറിനുള്ളിലാണ് യുവാക്കള്‍ തമ്മില്‍ തർക്കം ഉണ്ടായത്.
കുമ്ബളങ്ങി വലിയ പറമ്ബില്‍ 32 കാരനായ നിധിൻ ആണ് കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടി അരൂർ പോലീസ്. സംഭവത്തിലുള്‍പ്പെട്ട നാലു പേരെയാണ് എസ്.എച്ച്.ഒ വിപിൻദാസിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പിടികൂടിയത്.
ഇന്നലെ രാത്രി 9.50 ന് പാലസ് ബാറിനുള്ളില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് അടിപിടിയിലും കൊലപാതകത്തിലും എത്തി. മദ്യപിച്ച ശേഷം ബൈക്കില്‍ ബാറിനു പുറത്തേക്ക് വന്ന നിധിൻ റോഡരികില്‍ ബൈക്കിലിരിക്കുമ്ബോള്‍ പ്രതികളിലൊരാള്‍ നിധിനെ മർദ്ദിക്കുകയായിരുന്നു. പരുക്കേറ്റ് റോഡില്‍ കിടന്ന നിധിനെ കുമ്ബളങ്ങിയില്‍ നിന്നെത്തിയ കൂട്ടുകാർ പെരുമ്ബടപ്പ് ഫാത്തിമ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോടം തുരുത്ത് പഞ്ചായത്തില്‍ അറക്കല്‍ വിട്ടില്‍ അനില്‍ (21),വട്ടേക്കാട് വി എസ് ജിത്തു മോൻ (27),വൈപ്പിൻ ചേരി ജിബിൻ (25), കുന്നേല്‍ വീട്ടില്‍ ജിനു ഷാജി (27) എന്നിവരെയാണ് അരൂർ എസ് എച്ച് ഒ.വി പിൻദാസിന്റെ നേതൃത്വത്തിലുള്ള കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ കുത്തിയതോട് പൊലിസ് സ്റ്റേഷനില്‍ വധശ്രമം, അടിപിടി കേസുകളില്‍ പ്രതിയാണ്. കൊല്ലപ്പെട്ട നിധിന്റെ പേരിലും പള്ളുരുത്തി പൊലിസ് സ്റ്റേഷനില്‍ മയക്കുമരുന്നു കേസുകളുമുണ്ട്.
