സംസ്ഥാനത്തെ മുഴുവൻ ബൂത്തുകളിലും ഇനി ക്യാമറക്കണ്ണ്

കള്ള വോട്ടും തിരിമറിയും തടയാനും വോട്ടെടുപ്പ് പൂര്‍ണ്ണമായും സുതാര്യമാക്കാന്‍ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നടപടികള്‍. സംസ്ഥാനത്തെ മുഴുവന്‍ പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്താനും ബൂത്തിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കാനുമാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. 

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിത്തുടങ്ങി. വോട്ടെടുപ്പിനിടെ ബൂത്തിന് അകത്തുo പുറത്തും നടക്കുന്ന കാര്യങ്ങള്‍ കലക്ട്രേറ്റിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ക്കും തത്സമയം കാണാന്‍ ഇതുവഴി കഴിയും. പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഇടപെടല്‍ സാധ്യമാക്കാനാണ് തീരുമാനം.

നിലവില്‍ പ്രശ്‌നബാധിത ബൂത്തുകളില്‍ മാത്രം നടപ്പിലാക്കാറുള്ള വെബ്കാസ്റ്റിംഗ് സംവിധാനം ഇനിമുതല്‍ എല്ലാ ബൂത്തുകളിലും ഉണ്ടാകും. ബൂത്തിനകത്തും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ വോട്ടെടുപ്പ് നടപടികള്‍ കളക്ടറേറ്റിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലും തത്സമയം നിരീക്ഷിക്കാനാകും. ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ഇടപെടാന്‍ ഇത് അധികൃതരെ സഹായിക്കും.

ബൂത്തിനകത്തേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിന് വോട്ടര്‍മാര്‍ക്കും ഏജന്റുമാര്‍ക്കും കര്‍ശന നിരോധനം ഏര്‍പ്പെടുത്തും. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് മാത്രമായിരിക്കും ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. വോട്ടര്‍മാരുടെ ഫോണുകള്‍ ബൂത്തിന് പുറത്ത് സുരക്ഷിതമായി സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം അധികൃതര്‍ തന്നെ ഒരുക്കും. ഈ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതോടെ വോട്ടെടുപ്പ് പ്രക്രിയ കൂടുതല്‍ കുറ്റമറ്റതാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.

#ElectionCommission #kerala #CCTV #news #election2026