കൊട്ടാരക്കര: എഴുകോൺ കരീപ്രയിൽ 6 വയസ്സുകാരി കിണറ്റിൽ വീണു മരിച്ചു.

കിണറിന് സമീപമുണ്ടായിരുന്ന സ്റ്റൂളിൽ കയറി ആൾമറയിൽ പിടിച്ചു കയറാൻ ശ്രമിച്ചു, ഇതിനിടെ പിടിവിട്ട് കുട്ടി കിണറ്റിലേക്ക് വീണു. ഓടിയെത്തിയ അമ്മ കുട്ടിയുടെ കൈകളിൽ പിടിച്ചെങ്കിലും പിടിവഴുതി കിണറിന്റെ ആഴങ്ങളിലേക്ക് പോവുകയായിരുന്നു...

കൊട്ടാരക്കര: എഴുകോൺ കരീപ്രയിൽ കളിചിരികളുമായി നടക്കേണ്ട 6 വയസ്സുകാരി കിണറ്റിൽ വീണു മരിച്ചു. ഉളകോട് ചരുവിള വീട്ടിൽ നിന്നു മുളവൂർക്കോണം കുപ്പണ രതീഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്ന ടി. അനന്തുവിന്റേയും ജി. ഗീതുവിന്റേയും ഏകമകൾ എ. അവന്തികയാണ് മരിച്ചത്..
 
ശനിയാഴ്ച്ച ഉച്ചയ്ക്ക് 2:30ന് ആയിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം. സംഭവസമയത്ത് കുട്ടിയും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മയ്ക്കൊപ്പം പുറത്തിറങ്ങിയ കുട്ടി, പപ്പായ പറിക്കാനായി തോട്ട എടുക്കാൻ അമ്മ പോയ തക്കത്തിന് കിണറിന് സമീപമുണ്ടായിരുന്ന സ്റ്റൂളിൽ കയറി ആൾമറയിൽ പിടിച്ചു കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പിടിവിട്ട് കുട്ടി കിണറ്റിലേക്ക് വീണു..

ഓടിയെത്തിയ അമ്മ ഗീതു കുട്ടിയുടെ കൈകളിൽ പിടിച്ചെങ്കിലും പിടിവഴുതി കിണറിന്റെ ആഴങ്ങളിലേക്ക് പോവുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരിൽ ഒരാൾ ഉടൻ തന്നെ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്ത് നെടുമൺകാവ് സി.എച്ച്.സിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല.

മടന്തകോട് ഇ.വി.യു.പി.എസിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു അവന്തിക. എഴുകോൺ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ കുരുന്നിന്റെ വേർപാട്..

ആദരാഞ്ജലികൾ 🌹🙏