ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിച്ചത് ഖമനെയി അടക്കമുള്ള നേതാക്കളെ വധിച്ചത് 30 ബോംബുകൾ തുടർച്ചയായി വർഷിച്ചെന്ന് റിപ്പോർട്ട്. ഖമനയിയെയും കൂട്ടാളികളെയും ഒന്നിച്ച് വധിക്കാനുള്ള സമയം നിരീക്ഷിച്ച് കണ്ടെത്തിയ ശേഷമായിരുന്നു ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണം. ഖമനേയി എവിടെയാണെന്ന് ഇന്റലിജൻസ്, ട്രാക്കിംഗ് സംവിധാനങ്ങൾ നിരീക്ഷിച്ചു. ഒടുവിൽ തന്റെ ഓഫിസിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി, യാതൊരു പഴുതും നൽകാതെയായിരുന്നു ആക്രമണം, ഖമനേയിക്കോ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട മറ്റ് നേതാക്കൾക്കോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു. ഖമേനിയുടെ കോമ്പൗണ്ട് നശിപ്പിക്കപ്പെട്ടുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണം ആരംഭിച്ചതിനുശേഷം ഖമനേയിയെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല, ശനിയാഴ്ച നടന്ന ആദ്യ ബാരേജിൽ അദ്ദേഹത്തിന്റെ സുരക്ഷിതമായ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ കാണിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തതായി ഇസ്രായേൽ ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു. മൃതദേഹത്തിന്റെ ചിത്രം നെതന്യാഹു പുറത്തുവിട്ടുവെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.