ട്വന്റി20 ലോകകപ്പിലെ 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' പുരസ്‌കാരത്തിനുള്ള എട്ടംഗ സാധ്യതാപ്പട്ടികയില്‍ ഇടം പിടിച്ച് സഞ്ജു സാംസണ്‍.

ട്വന്റി20 ലോകകപ്പിലെ 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' പുരസ്‌കാരത്തിനുള്ള എട്ടംഗ സാധ്യതാപ്പട്ടികയില്‍ ഇടം പിടിച്ച് സഞ്ജു സാംസണ്‍. 
പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യന്‍ താരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ്. വില്‍ ജാക്‌സ്, സാഹിബ്‌സാദ ഫര്‍ഹാന്‍ തുടങ്ങിയവരും പട്ടികയിലുണ്ട്. 

വില്‍ ജാക്‌സ്, സാഹിബ്‌സാദ ഫര്‍ഹാന്‍, ലുങ്കി എന്‍ഗിഡി, എയ്ഡന്‍ മാര്‍ക്രം, രചിന്‍ രവീന്ദ്ര, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്, ടിം സെയ്ഫര്‍ട്ട്, സഞ്ജു സാംസണ്‍ എന്നിവരാണ് പുരസ്‌കാരത്തിനായി മത്സരിക്കുന്ന എട്ടുപേര്‍. ഓള്‍റൗണ്ടര്‍ മികവിലൂടെ തിളങ്ങിയ വില്‍ ജാക്‌സ് ആണ് പുരസ്‌കാര സാധ്യതയില്‍ മുന്‍പന്തിയിലുള്ളത്. ടൂര്‍ണമെന്റില്‍ നാല് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ താരം, 176.56 സ്‌ട്രൈക്ക് റേറ്റില്‍ 226 റണ്‍സ് നേടി. 

ബോളിങ്ങില്‍ ഒമ്പത് വിക്കറ്റുകളും വീഴ്ത്തി (ശ്രീലങ്കയ്‌ക്കെതിരെ 3/22, ന്യൂസീലന്‍ഡിനെതിരെ 2/23). പട്ടികയിലുള്ള ഏക ഇന്ത്യന്‍ താരമായ സഞ്ജു സാംസണ്‍ കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 201.7 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 232 റണ്‍സാണ് അടിച്ചുകൂട്ടിയത്. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ പുറത്താകാതെ 97 റണ്‍സ് നേടിയ സഞ്ജു, ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ 42 പന്തില്‍ 89 റണ്‍സെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
#SanjuSamson #SportsNews #icct20worldcup2026